കണ്ണൂര്‍: കണ്ണൂര്‍ സെൻട്രൽ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ജില്‍സന്റെ സെല്ലിനുള്ളിൽ രക്തം തളംകെട്ടിക്കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പരിശോധനയിൽ കഴുത്തുമുറിച്ച നിലയിൽ കണ്ട ഇയാളെ ആശുപത്രയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിത്തുംമുമ്പ് മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ റിമാൻഡിൽ കഴിഞ്ഞിരുന്നത്.ഇയാള്‍ മുമ്പും ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.
ഇയാള്‍ക്ക് കഴുത്തുമുറിക്കാനുള്ള ആയുധം എങ്ങനെകിട്ടിയെത് ദുരൂഹമാണ്. മറ്റാരെങ്കിലും സെല്ലില്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്.

Post a Comment